Thursday, November 15, 2007

ദുബൈ എയര്‍ ഷോ 2007

ദുബായ് ഫെയര്‍സ് ആന്റ് എക്ഷിബിഷന്‍സ് കമ്പനിയും, ദുബായ് ഡിഫന്‍സും, ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ ഏവിയേഷനും സംയുക്തമായി ദുബായില്‍ നടത്തുന്ന എയര്‍ ഷോയെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ അപ്പുവിന്റെ പോസ്റ്റില്‍ കാണാം.

അതിന്റെ ആവേശമുള്‍ക്കൊണ്ട് പടം പിടിക്കാനിറങ്ങിയതാണ് ഇന്നലെ. അപ്പു പൊന്നു പോലെ കൊണ്ടു നടക്കുന്ന നിക്കോണ്‍ ഡി 50 ക്യാമറ, സിഗ്മാ സൂം ലെന്‍സോടു കൂടി കടം തന്നു. എയര്‍പോര്‍ട്ട് റണ്‍‌വേയുടെ വെറും നൂറ് വാര അകലെയാണ് ഞങ്ങളുടേ ആപ്പീസ്. റണ്‍‌വേയുടെ അടുത്ത് ചെന്നു നിന്ന് കുറേക്കൂടി നല്ല പടങ്ങള്‍ എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എയര്‍പോര്‍ട്ട് പോലീസ് കണ്ടാല്‍ പിന്നെ ഫോട്ടോ പോയിട്ട് അപ്പൂന്റെ ക്യാമറ പോലും തിരികെ കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ ആപ്പീസ് മുറ്റത്ത് നിന്ന് എടുത്തിരി‍ക്കുന്ന ഫോട്ടോകളാണ് ഇത്. ഫോട്ടോയുടെ ക്വാളിറ്റിയെപ്പറ്റി ഒന്നും പറയേണ്ടല്ലൊ .... നിങ്ങളുടെ പ്രതീക്ഷയ്ക്കത്ര മോശമായിട്ടില്ല.

1. British Aerospace Hawks - Red Arrows Team
ഇത്തവണത്തെ എയറോ ബാറ്റിക്സില്‍ പ്രധാനികളാണ് ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ റെഡ് ആരോസ് ടീം. ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഇവരുടെ പ്രകടനങ്ങള്‍ വളരെ മനോഹരമാണ്. 1500 മണിക്കൂറുകളെങ്കിലും ശബ്ദാതിവേഗ വിമാനങ്ങള്‍ പറത്തിയ പരിചയമുള്ളവരില്‍ നിന്നാണ് റെഡ് ആരോ ഈ സാഹസികരായ പൈലറ്റുമാരെ തെരഞ്ഞ്ടുക്കുന്നത്. മൂന്ന് വര്‍ഷമാണ് ഒരു പൈലറ്റിന്റെ സേവനം ലഭ്യമാക്കുക. ഓരോ വര്‍ഷവും മൂന്ന് പൈലറ്റുമാര്‍ക്ക് പകരം പുതിയ മൂന്ന് പൈലറ്റുമാര്‍ എത്തും. അങ്ങനെ എപ്പോഴും ഈ ടീമില്‍ മൂന്ന് പുതിയ പൈലറ്റുമാര്‍, മൂന്ന് രണ്ടാം വര്‍ഷക്കാര്‍, മൂന്ന് അവസാന വര്‍ഷക്കാര്‍ എന്നിവരുണ്ടാകും. ഏറ്റവും രസകരമായ വസ്തുത ഇവര്‍ക്ക് ഒരു റിസേര്‍വ് പൈലറ്റ് ഇല്ല എന്നതാണ്. ഏറ്റവും മുന്‍പില്‍ പറക്കുന്ന പൈലറ്റിനൊഴികെ മറ്റ് ഏതെങ്കിലും പൈലറ്റിന് വിമാനം പറത്താന്‍ കഴിയാതെ വന്നാല്‍ അന്ന് ബാക്കി വിമാനങ്ങളെ പറക്കൂ. എപ്പോഴും ഇവര്‍ പറക്കുന്ന പൊസിഷനുകളും കൃത്യമായിരിക്കും. അതുകൊണ്ട് തന്നെ ഒന്നാം നമ്പര്‍ പൈലറ്റിന് (റെഡ് 1) പനി പിടിച്ചാല്‍ മാത്രമാണ് ഇവര്‍ക്ക് പൊതു അവുധി. :)

വിമാനത്തിന്റെ അടിഭാഗത്ത് സൂക്ഷിച്ചിരിക്കുന്ന ഡീസല്‍, എക്സോസ്റ്റിലേക്ക് കലര്‍ത്തിയാണ് ഇടയ്ക്കിടെ നീണ്ട പുകവാല്‍ (smoke trail) ഇവര്‍ ഉണ്ടാക്കുന്നത്. അതില്‍ ഇടയ്ക്കിടെ കളറും കലക്കി സംഭവം ഗംഭീരമാക്കും.

2. F-16 Fighting Falcon
അമേരിക്കന്‍ എയര്‍ഫോഴ്സിന്റേതാണ് ഈ ഒറ്റ എഞ്ചിന്‍‌കാരന്‍‍. കൊസോവോ, അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ യുദ്ധങ്ങളിലെ പ്രധാനികളില്‍ ഒരാളായിരുന്നു ഈ യുദ്ധക്കൊതിയന്‍. പാകിസ്ഥാന് ഇവന്‍ സ്വന്തമായിട്ടുണ്ട്. ഇന്‍ഡ്യ വാങ്ങാനായി പദ്ധതികള്‍ തയ്യാറാക്കുന്നു. 1991 ല്‍ ഇറാക്കില്‍ മാത്രം ഇവന്‍ 13,000 ല്‍ പരം തവണ ലക്ഷ്യം കണ്ട് തിരികെ വന്നിരുന്നു ‍. ആകെ നഷ്ടപ്പെട്ടത് 5 വിമാനങ്ങളും. ഇവന്റെ യുദ്ധ വിവരണങ്ങള്‍ എഴുതാന്‍ മാത്രം ഒരുപോസ്റ്റ് വേണ്ടി വരും. കൂടുതല്‍ വായനയ്ക്ക് ഇവിടെ പോകുക.

3. F-18 Super Hornet
ഇവന്‍ പുതുമുറക്കാരനാണ്. പക്ഷേ കൈയിലിരുപ്പിന്റെ കാര്യത്തില്‍ എഫ് 16 ന്റെ ചേട്ടന്‍. ബോയിംഗ് കുടുംബത്തില്‍ നിന്നും വന്നവനാണ്, ഇരട്ട ചങ്കുള്ളവന്‍ എന്നൊക്കെ പറയും പോലെ ഈ ഇരട്ട എഞ്ചിനുള്ളവന്‍. അതു കൊണ്ട് തന്നെ വേഗതയും, പിന്നെ അഭ്യാസ പ്രകടനങ്ങളും വളരെ കൂടുതലാണ് ഇവന്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യുദ്ധം ചെയ്യാന്‍ മിടുക്കന്‍. ഇവന്റെ മറ്റൊരു പ്രത്യേകത ആകാശത്ത് വച്ച് മറ്റുള്ളവര്‍ക്ക് ഇന്ധനം നിറച്ചു കൊടുക്കാനുള്ള കഴിവും ഉണ്ടെന്നതാണ്. നിലവില്‍ ഇവന്‍ അമേരിക്കന്‍ എയര്‍ ഫോഴ്സിനു മാത്രം സ്വന്തം, ഓസ്ട്രേലിയന്‍ റോയല്‍ എയര്‍ഫോഴ്സ് 24 എണ്ണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടായിരുന്നു. കിട്ടിത്തുടങ്ങിയോ എന്നറിയില്ല.

4. Pilatus PC-21

സ്വിറ്റ്സര്‍ലാന്‍ഡിലെ പിലാറ്റസ് എയര്‍ക്രാഫ്റ്റ് കാരുടേതാണ് 1997 ല്‍ പുറത്തിറങ്ങിയ ഈ പരിശീലന വിമാനം. .

രണ്ട് വര്‍ഷം മുന്‍പ് സ്വിറ്റ്സര്‍ലാന്റിലെ ഒരു പരിശീലനപ്പറക്കലില്‍ ഇവരുടെ ഒരു വിമാനം തകര്‍ന്ന് പൈലറ്റും, താഴെ നിന്നിരുന്ന ഒരു മനുഷ്യനും മരിച്ചിരുന്നു.

5. Joint Fighter 17 Thunder - JF Thunder
പാകിസ്ഥാന്റെയും, ചൈനയുടെയും കൂടെയുള്ള ഒരു സംയുക്ത സംരഭമാണ് ഈ ഒറ്റ സീറ്റര്‍ വിമാനം. ഇക്കഴിഞ്ഞ (2007) മാര്‍ച്ചിലാണ് ആദ്യത്തെ രണ്ട് വിമാനങ്ങള്‍ പാകിസ്താന്‍ എയര്‍ ഫോഴ്സിന് ലഭിച്ചത്. ഈ രണ്ട് രാജ്യങ്ങളെ കൂടാതെ സിംബാബ്‌വേയും, അസര്‍ബൈജാനും ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്നു.


6. Airbus A380
പറക്കുന്ന കൊട്ടാരം. ഇന്ന്‌ ലോകത്തുള്ളതില്‍ വച്ചേറ്റവും വലിയ യാത്രാ‍ വിമാനം. 850 ല്‍ കൂടുതല്‍ യാത്രക്കാരേയും വഹിച്ചു കൊണ്ട് ഒറ്റയടിക്ക് 15,000 ല്‍‌പരം കിലോമീറ്ററുകള്‍ നിര്‍ത്താതെ പറക്കാന്‍ കഴിവുള്ള രണ്ടുനിലക്കാരനായ ഇവനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അപ്പുവിന്റെ പോസ്റ്റിലും, ദേവേട്ടന്റെ പോസ്റ്റിലും വായിക്കാം.


7. Dassault Rafale
ഫ്രഞ്ച് നേവിയും, എയര്‍ ഫോഴ്സും ഒരു പോലെ ഉപയോഗിക്കുന്ന ഒരു വിമാനമാണ് Dassault Rafale. റഡാറിന്റെ കണ്ണില്‍ പെടാതിരിക്കാനുള്ള സോഫ്റ്റ് വെയര്‍ ടെക്നോളജി ഉപയോഗിച്ച ആദ്യ യുദ്ധവിമാനമാണ് ഇവന്‍. കണ്ണില്‍ പെടാത്ത ദൂരത്തുള്ള പ്രതിയോഗികളേയും, അടുത്തുള്ളവരേയും ആകമിക്കാന്‍ ഒരു പോലെ കഴിവുള്ളവനാണിവന്‍.


8. B117 - Night Hawk
റഡാറില്‍ കിട്ടാത്ത ഈ അമേരിക്കന്‍ ബോംബര്‍ വിമാനം എന്റെ ക്യാമറയേയും കളിപ്പിച്ചു. കുറെയേറെ ശ്രമിച്ചിട്ടാണ് ഈ പടമെങ്കിലും കിട്ടിയത്.

റഡാറിന്റെ കണ്ണില്‍ പെടാതെ ഒളിച്ചു കളിക്കാന്‍ ഇവനെ സഹായിക്കുന്നത് ഇവന്റെ രൂപകല്‍പ്പനയും, പിന്നെ ഇവന്റെ ബോഡിയ്ക്കായ് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലും ആണ്. ഇവനേക്കാള്‍ മെച്ചപ്പെട്ട വിമാനങ്ങള്‍ ഇപ്പൊ അവരുടെ കൈയില്‍ ഉള്ളതിനാലും, ഇവന്റെ മെയിന്റനന്‍സ് ചെലവുകള്‍ വളരെ കൂടുതലായതിനാലും ഇപ്പൊ അമേരിക്കന്‍ എയര്‍ ഫോഴ്സ് എല്ലാ ബി117 വിമാനങ്ങളും തിരിച്ചിറക്കുകയാണ്. 2008-ഓടു കൂടി പിന്‍‌വലിക്കല്‍ പൂര്‍ണ്ണമാകുമത്രേ...!!

9. Karakorum 8
ഇതും മറ്റൊരു ചൈനാ-പാക്ക് സംരംഭമായ ഇന്‍സ്ട്രക്ടര്‍ വിമാനം.

10. Mikoyan MiG-35
റഷ്യയുടെ തന്നെ മിഗ് 29 ന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഈ കിടിലന്‍ യുദ്ധവിമാനം. ഈ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന Aero India 2007 Air Show യിലായിരുന്നു ഇവന്റെ പൊതു പ്രദര്‍ശനം. അന്ന്‌ മോസ്കോയില്‍ നിന്നും ബാംഗ്ലൂരില്‍ വരെ 3 മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് പറന്ന് വന്ന് ഇവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇവന്റെ കഴിവുകളെപ്പറ്റി വിക്കിപ്പീഡിയ ദാ ഇങ്ങനെ പറയുന്നു.

In air combat, the electronics suite allows: Detection of non-afterburning targets at 45 km range and more;
Identification of those targets at 8 to 10 km range; and
Estimates of aerial target range at up to 15 km.

For ground targets, the suite allows:
A tank-effective detection range up to 15 km, and aircraft carrier detection at 60 to 80 km;
Identification of the tank type on the 8 to 10 km range, and of an aircraft carrier at 40 to 60 km; and
Estimates of ground target range of up to 20 km.


11. Patrouille de France Team
ഇന്നലത്തെ എയര്‍ഷോ അവസാനിച്ചത് ഫ്രഞ്ച് എയര്‍ ഫോഴ്സിന്റെ എയറോബാറ്റിക് ടീമായ Patrouille Acrobatique de France എന്ന PAF Team ന്റെ പ്രകടനത്തോടെ ആയിരുന്നു.

എഴുതിയ വിവരങ്ങളില്‍ അനേകം തെറ്റുകള്‍ കണ്ടേക്കാം.എല്ലാ വിധ അഭിപ്രായങ്ങളും തിരുത്തുകളും സ്വാഗതം ചെയ്യുന്നു.

ഇത് ഇങ്ങനെ ഒരു പരുവത്തിലാക്കാന്‍ എന്നെ സഹായിച്ച അപ്പുവിനോടും, എന്റെ സഹപ്രവര്‍ത്തകനും വിമാനങ്ങളോട് ഒരു വല്ലാത്ത അഭിനിവേശവുമുള്ള കൃഷ്ണകുമാറിനോടും നന്ദി രേഖപ്പെടുത്തുന്നു. വിവരങ്ങള്‍ക്ക് കടപ്പാട് വിക്കി പീഡിയയോട്.

ഇന്ന്‌ എയര്‍പോര്‍ട്ട് എക്സ്‌പോയുടെ ഉള്ളില്‍ കയറി ഷോ കാണാന്‍ ദേവേട്ടന്‍ പാസ് തന്നിട്ടുണ്ട്. അവിടെ കയറി കുറേ ഫോട്ടോകളൂടെ എടുക്കാം. അത് പിന്നീട്.


കൂടുതല്‍ വായനക്ക്
http://en.wikipedia.org/wiki/Red_Arrows
http://en.wikipedia.org/wiki/F-16_Fighting_Falcon
http://en.wikipedia.org/wiki/F/A-18_Super_Hornet
http://en.wikipedia.org/wiki/Pilatus_PC-21
http://www.pakdef.info/pakmilitary/airforce/ac/k8.html
http://en.wikipedia.org/wiki/Mikoyan_MiG-35
http://en.wikipedia.org/wiki/Patrouille_de_France

27 comments:

അപ്പു said...

തമനുസാര്‍, എന്റെ ഒരു സല്യൂട്ട് ആദ്യമേ സ്വീകരിച്ചാലും. നല്ല പോസ്റ്റ്, നല്ല ചിത്രങ്ങള്‍, ഓരോ എയര്‍ക്രാഫ്റ്റുകളെപ്പറ്റിയും അറിയേണ്ട എല്ലാക്കാര്യങ്ങളും പറഞ്ഞിരിക്കുന്ന നല്ല വിവരണവും. തമാശമാത്രമല്ല, സീരിയസ് പോസ്റ്റുകളും ഗൌരവമായിത്തന്നെ കൈകാര്യംചെയ്യാമെന്ന് തെളിയിച്ചിരിക്കുന്നു ഈ തമന്‍(ഉ). അഭിനന്ദനങ്ങള്‍!! ഇന്നത്തെ എക്സിബിഷന്‍ യാത്രയില്‍ ഏറ്റവും നല്ലൊരു പോസിന് ഉള്ള വകയൊപ്പിച്ചിട്ട് എത്രയും വേഗം വരുക. നന്ദി.

Sul | സുല്‍ said...

മനുത സാറെ സൂപര്‍ സ്പെഷ്യാലിറ്റി പോസ്റ്റ്. എല്ലാ വിമാനങ്ങളേയും ഉള്‍കൊള്ളിച്ച്, അവയുടെ വിവരണങ്ങളും കൂടി കൊടുത്തതിനാല്‍ വളരെ നന്നായി.

ഒരു വിക്കി ലേഖനത്തിന്റെ മണം :)
-സുല്‍

G.manu said...

wow......what a great pics mashey

വിമാനത്തിന്റെ അടിഭാഗത്ത് സൂക്ഷിച്ചിരിക്കുന്ന ഡീസല്‍, എക്സോസ്റ്റിലേക്ക് കലര്‍ത്തിയാണ് ഇടയ്ക്കിടെ നീണ്ട പുകവാല്‍ (smoke trail) ഇവര്‍ ഉണ്ടാക്കുന്നത്. അതില്‍ ഇടയ്ക്കിടെ കളറും കലക്കി സംഭവം ഗംഭീരമാക്കും.

ithu puthia arivu.. athinu special thanks..
photos njaan copy..copyright ennum paranju vannekkalle

ശ്രീജിത്ത്‌ കെ said...

ചിത്രങ്ങള്‍ കേമം. ഇത്രവേഗത്തില്‍ പറക്കുന്ന വിമാനത്തിനെ ഷേക്ക് ആവാതെ ഇത്ര തെളിമയോടെ ചിത്രം എടുക്കുക എന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണ്. എല്ലാ ചിത്രങ്ങളും വളരെ നന്നായി. വിവരണവും നന്നായി. പോസ്റ്റ് ആയാല്‍ ഇങ്ങനെ വേണം.

ആഷ | Asha said...

തമനു ചേട്ടോ,

പല പടങ്ങളും ഗംഭീരം അപ്പോള്‍ പടമെടുക്കാനും അറിയാല്ലേ. ആ ഡി 50 തിരികെ കൊടുക്കണ്ടാ അപ്പു വേണേ വേറെ വാങ്ങിച്ചോളാന്‍ പറ.

ഈ വിഷയത്തെ കുറിച്ച് നല്ലൊരു ഗവേഷണം നടത്തിയിട്ടുണ്ടല്ലോ.
വളരെ നല്ല പോസ്റ്റ്.

അഭിലാഷങ്ങള്‍ said...

തമനൂ..

ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ത്ത് ചീറിപ്പായുന്ന വിവിധതരം വിമാനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഞാനും കണ്ടിരുന്നു. പക്ഷെ.. തമനു അടിച്ചുമാറ്റിയ ക്യാമറയും തൂക്കി ഇത് ഫോട്ടോയെടുക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ അതിന്റെ ഔട്ട്പുട്ടായി രണ്ടേ രണ്ട് ഓപ്‌ഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

1) പ്രേതത്തിന്റെ ഫോട്ടോയെടുത്താല്‍ ഉണ്ടാവുമെന്ന് സിനിമാക്കാര്‍ കാട്ടിത്തന്ന ആ ബ്ലാങ്ക് ഇമേജ്, കൂടിപ്പോയാ‍ല്‍ വിമാനമകന്നു പോയ ആ നീല ആകാശം..!

2) വിമാനത്തിന്റെ “പുക” മാത്രം പതിഞ്ഞ് ആകെ കട്ടപ്പൊകയായ കുറേ ഫോട്ടോസ്..!!

എന്നാല്‍, ഈ പോസ്റ്റ് കണ്ടപ്പോള്‍, “ഉദ്ദേശിച്ച കാര്യങ്ങള്‍ ഒരുവിധം മനോഹരമായി പതിഞ്ഞ ചിത്രങ്ങളും, അതിലും മനോഹരമായ വിവരണവും!!” എന്ന മൂന്നാമത് ഒരു ഓപ്‌ഷന്‍ കൂടി ഏഡ് ചെയ്‌ത് അതാണ് ഉത്തമന്റെ ഈ ഉദ്യമത്തിന് ഉത്തമമായ ഒരു ഉത്തരം എന്ന് ഞാന്‍ സസന്തോഷം പ്രഖ്യാപിക്കുന്നു.

അഭിനന്ദനങ്ങള്‍..തമനൂ.. :-)

-അഭിലാഷ്, ഷാര്‍ജ്ജ

SAJAN | സാജന്‍ said...

രാവിലെ കണ്ട ലിങ്കില്‍ ക്ലിക്കി ക്ലിക്കി ഒരു വിധം ആയി എന്നാലും കാത്തിരിപ്പ് വെറുതേ ആയില്ല,
ഫോട്ടോസിന്റെ പരിമിതികള്‍ മനസ്സിലാക്കുന്നു, ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഉഗ്രന്‍ പടങ്ങള്‍ തന്നെ, പക്ഷേ അതിന്റെ പിന്നില്‍ ചെലവഴിച്ച സമയവും, കഠിനധ്വാനത്തിനും ഒരു വണക്കം!
മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു ഏ പ്ലസ് പോസ്റ്റ്!

പച്ചാളം : pachalam said...

അടുത്ത തവണ ചെല്ലുമ്പോ വിമാനത്തിന്‍റെ ചക്രം ഉരുണ്ട് വരണ ചിത്രം ക്ലോസപ്പില്‍ എടുത്ത് തര്വോ? പ്ലീസ്. ;)

അതുല്യ said...

തീരെ ഇഷ്ടായില്ല.

പാസ്സ് എങ്ങനെ കിട്ടീന്നാ പറഞേ? ആരാ തന്നേ?

മുരളി മേനോന്‍ (Murali Menon) said...

പറക്കല്‍ ടി.വി.കാണിച്ചെങ്കിലും, ഇത്രയും വിവരങ്ങള്‍ തമനുവിന്റെ ബ്ലോഗ് തന്നതില്‍ വളരെ സന്തോഷം... ക്യാമറ തിരിച്ചുകൊടുക്കുന്നതുവരെ മാക്സിമം പ്രയോജനപ്പെടുത്തുക. അപ്പോള്‍ ഞങ്ങള്‍ക്ക് ഇനിയും കൂടുതല്‍ ഇന്‍ഫൊര്‍മേഷന്‍സ് കിട്ടുമല്ലോ, ഹ ഹ

ശ്രീ said...

തമനു ചേട്ടാ...
വളരെ നന്നായിരിക്കുന്നു. അപ്പൊ എല്ലാവരും കൂടി ഫോട്ടോ പിടുത്തവുമായി ഇറങ്ങിയിരിക്കുവാണല്ലേ?

വിവരണങ്ങളും നന്നായി.

സഹയാത്രികന്‍ said...

തമനുച്ചേട്ടാ ... പോട്ടങ്ങളും വിവരണവും കലക്കി... സംഭവം കലക്കി...
:)

ഓ:ടോ : അപ്പ്വേട്ടന്റെ ക്യാമറയാലേ... വെറുതേയല്ല അപ്പ്വേട്ടനെ രണ്ടീസായിട്ട് പുറത്തെയ്ക്ക് കാണാത്താല്ലേ... "ക്യാമറയില്ലാതെ അപ്പ്വേട്ടനെന്ത് കറക്കം..."
:)

മഴത്തുള്ളി said...

തമനു മാഷേ, ഈ ചിത്രങ്ങള്‍ എല്ലാം തകര്‍പ്പന്‍. മാത്രമല്ല വിശദമായ വിവരങ്ങളും. പിന്നെ അവിടമാകെ ശബ്ദമുഖരിതമാവുമല്ലോ അല്ലേ :)

അപ്പുമാഷ് എനിക്കാ ക്യാമറ ഒന്നു കടം തരോ, നിക്കോണ്‍ ഡി 50 ക്യാമറയും ബീറ്റാ സൂ ലെന്‍സും (ആത്മഗതം : സിഗ്മ ആവാമെങ്കില്‍ ഇതും കാണും). ഒരു വണ്ടിണ്ടേം അണ്ണാന്റേം പടം പിടിച്ചിട്ട് തിരിച്ച് കൊറിയര്‍ അയച്ചേക്കാം. ;)

തമനു മാഷേ, എന്തായാലും അടിപൊളി ആയി കേട്ടോ ചിത്രങ്ങള്‍. അഭിനന്ദനങ്ങള്‍ :)

സതീശ് മാക്കോത്ത് | sathees makkoth said...

മിടുക്കാ, ഇതൊക്കെ കൈയിലുണ്ടായിരുന്നോ!
ഇനി ഒരു കവിതാ ബ്ലോഗ് കൂടി തുടങ്ങ്.
പടങ്ങള്‍സും വിവരണങ്ങള്‍സും അതി ഗംഭീരം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നിട്ട് പുകേടേ പടം എവിടേ?

നിഷ്ക്കളങ്കന്‍ said...

തമ‌നൂ,
ന‌ല്ല ഫോട്ടോക‌ളും വിവര‌ണങ്ങ‌ളും.

മയൂര said...

ഫോട്ടോക‌ളും വിവര‌ണവും നന്നായിരിക്കുന്നു.

അമല്‍ | Amal (വാവക്കാടന്‍) said...

"വല്ലപ്പോഴും മാത്രം തോന്നുന്ന നേര്‍ച്ചിന്തകള്‍ പങ്കു വയ്ക്കാനൊരിടം.."

കിടുക്കന്‍ പടംസ് , നല്ല വിവരദായകവും. എയര്‍ ഷോ എല്ലാം കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും പോവാന്‍ കഴിയാറില്ല. ഇത്തരം പോസ്റ്റ് ഒക്കെ കാണുമ്പോള്‍ ഒരു സന്തോഷം..ഓ.ടോ.
പാട്ട്, പടം... ഇനിയെന്തൊക്കെ കാണണം ? ;)

ദിവ (Slooby) said...

4
5
6
10 (2nd photo)

വളരെ ഇഷ്ടമായി.

ദേവന്‍ said...

അങ്ങനെ തീര്‍ത്ഥങ്കര പാപി എന്നു പറഞ്ഞതുപോലെ മൂക്കിന്റെ മുന്നില്‍ നടന്ന പത്താമത് എയര്‍ഷോ കാണാന്‍ പണിക്കൂടുതല്‍ പനിച്ചൂടും കാരണം എനിക്കു പറ്റിയില്ല. ഇനിയിപ്പോ തമനുവും അപ്പൂസുമൊക്കെയിട്ട പടത്തില്‍ കാണാം.

കച്ചവടത്തിന്റെ വോളിയം, എക്സിബിറ്റര്‍മാരുടെ എണ്ണം, വിമാനങ്ങളുടെ എണ്ണം, സന്ദര്‍ശകരുടെ എണ്ണം എന്നിവയിലെല്ലാം സര്വ്വകാല റിക്കോര്‍ഡ് ആയിരുന്നു പത്താംഷോ.

ദുബായ് ഇന്റര്‍നാഷണലില്‍ നടക്കുന്ന അവസാനത്തെ എയര്‍ഷോയും ഇതാണ്‌. രണ്ടായിരത്തൊന്‍പതിലെ പതിനൊന്നാം എയര്‍ഷോ ജെബെല്‍ അലി അല്‍ മക്തൂം ഇന്റര്‍നാഷണലില്‍ ആയിരിക്കും.

ചിത്രങ്ങള്‍ ബാക്കി കൂടെ പോരട്ടെ തമനുവേ. ആ ബി നൂറ്റിപ്പതിനേഴിനെ പിടിച്ചത് നന്നായി. അടുത്ത എയര്‍ഷോയില്‍ അവന്‍ കാണില്ല.

മറ്റൊരാള്‍\GG said...

കുറെ യുദ്ധവിമാനങ്ങളുടെ പടങ്ങള്‍ കാണാമെന്ന് വിചാരിച്ച് വന്നതാ. വിമാനമെന്ന് പറഞ്ഞാല്‍ പണ്ടേ എനിയ്ക്ക് വലിയ ഹരമാ. അതൊന്ന് പറത്തണമെന്ന മോഹം ഇപ്പോഴും ബാക്കിനില്‍ക്കുന്നു.

പടങ്ങളൊന്നും കാണാന്‍ പറ്റുന്നില്ല. വിധി എന്നല്ലാതെ എന്തു പറയാന്‍? പിന്നെ തമനൂന്റെ വിശദീകരണം വായിച്ച് തൃപ്തിപ്പെട്ടു. കുറെയേറെ പുതിയ അറിവുകള്‍ കിട്ടി. പ്രത്യേകിച്ച് നീണ്ട പുകവാല്‍ (smoke trail) ഉണ്ടാക്കുന്ന കാര്യം.

ഓ.ടോ.: ദേവേട്ടാ ‘തീര്‍ത്ഥങ്കര പാപി’ പ്രയോഗമൊന്ന് വിശദീകരിക്കാമോ. എനിക്കിത് ഒരു പുതിയ വാക്കാണ്.

നവരുചിയന്‍ said...

റഡാര്‍ പോലും പിടിക്കാത്ത വിമാനത്തിനെ ക്യാമറ കൊണ്ടു പിടിച്ച കശ്മല .......

പോസ്റ്റ് കിടിലന്‍ ....എന്നാലും പഴയ മോഡല്‍ ഐറ്റംസ് ഇനിയും എഴുതണം

അത്ക്കന്‍ said...

mashey nhan puthiya aala.swantham pc illathathukondu malayalam font download cheithittilla.
mazhachellam.blogspot.com anu entey
kalithattu.

ഗീതാഗീതികള്‍ said...

Great! My daughter is crazy about these air shows(and I too). We never miss them.

Special thanks for all the information.

maramaakri said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

maramaakri said...

"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്‍" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html